Thursday, December 8, 2011

സോദോം

സോദോം

പുറത്തു ഇത് വരെ കേള്‍ക്കാത്ത ആരവം മുഴങ്ങി ഉയര്‍ന്നു കൊണ്ടിരുന്നു ..
മദ്യവും രക്തവും കൂടിച്ചേര്‍ന്ന ഗന്ധം ..രാത്രി മുഖം മറച്ചു വലിച്ച് കീറിയ രൂപങ്ങള്‍ ..അച്ഛന്‍ ,ചേട്ടന്‍, അദ്ധ്യാപകന്‍ ...പിന്നെ ....
വാതിലിനു പുറത്തു കിഴക്കന്‍ മലകളെ കീഴടക്കി എല്ലാ ആക്രോശങ്ങളെയും കരച്ചിലുകളേയും പറിച്ചെടുത്ത് ഒരു വലിയ കറുത്ത തിര ഇരച്ചു വന്നു .
അതിലേക്കു ചേരാന്‍ ചിറകുള്ള ഒരു കണ്ണുനീര്‍ തുള്ളി പോലെ അവള്‍ കൈകള്‍ വിരിച്ചു ....