Saturday, July 30, 2011
ഒരു സര്‍ദാര്‍ജി കഥ കൂടി
ഒരു ബഹുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലെ ഓഫീസ്സില്‍ സര്‍ദാര്‍ജി ,ഒരു ബംഗാളിയോടും ഒരു പാലക്കാടന്‍ അയ്യരോടും കൂടെ ജോലി ചെയ്തിരുന്നു .ഒരു ബോറന്‍ ഓഫിസ് ,പതിവ് കടലാസ്സുകളില്‍ കുത്തി കുറിച്ചും പരസ്പരം പലവട്ടം പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചും അവരുടെ ദിവസ്സങ്ങള്‍ പരമാവധി വിരസ്സമായി കടന്നു പോയ്കൊണ്ടിരുന്നു .പതിവ് ജോലി പതിവ് ആളുകള്‍ പതിവ് സംസാരം ...പിന്നെ പതിവ് ഭക്ഷണം .
ബംഗാളിയ്ക്ക് ചോറും മീന്‍ കറിയും ..അയ്യര്‍ക്ക് ഇഡലി സാംബാര്‍ ..സര്‍ദാര്‍ജിയ്ക്ക് ചപ്പാത്തി സബ്ജി ..ഒരു മാറ്റവുമില്ല എല്ലാ ദിവസ്സവും ഒരു പോലെ ...
ഒരു ദിവസം ഉച്ചയ്ക്ക് ബംഗാളി ഭക്ഷണ പാത്രം തുറന്നു ...അത് തന്നെ ചോറും മീന്‍ കറിയും ...അയാള്‍ ദേഷ്യം പൂണ്ടു പ്രഖ്യാപിച്ചു ..നാളെയും ഇത് തന്നെയാണ് കഴിക്കാന്‍ തരുന്നതെങ്കില്‍ ഞാന്‍ ഈ ജനലിലൂടെ ചാടി മരിക്കും ..
അയ്യരും പാത്രം തുറക്കുകയും ഇഡലിയും സാമ്പാറും കണ്ടു ബംഗാളിയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉച്ചഭക്ഷണം ആവര്‍ത്തിക്കുകയാണെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖാപനം നടത്തി .
സര്‍ദാര്‍ജിയുംഭക്ഷണ പാത്രം തുറന്നു മറ്റു രണ്ട് പേരോടും യോജിച്ചു കൊണ്ട് പിറ്റേന്ന് തന്റെ പാത്രത്തിലും ഈ ഭക്ഷണം ആവര്‍ ത്തിക്കുക യാണെങ്കില്‍ ജനലില്ലോടെ ചാടി മരിക്കുമെന്ന് സ്വന്തം നയം പ്രഖാപിച്ചു
പിറ്റേന്നു ഉച്ച സമയം ..ഭക്ഷണത്തില്‍ വ്യത്യസ്സമൊന്നും കാണാനാവാതെ നിരാശനായി ആത്മഹത്യ കുറിപ്പ് എഴുതി വച്ചു ബംഗാളി ജനലിലൂടെ പുറത്തേയ്ക്ക് ചാടി .അയ്യരും സ്വന്തം പാത്രത്തിലെ ഇഡലി സാമ്പാറി നോട് യാത്ര പറഞ്ഞു ആത്മഹത്യ കുറിപ്പ് എഴുതിവച്ചു ജനലിലൂടെ പുറത്തേയ്ക്ക് ചാടി .സര്‍ദാര്‍ജി സ്വന്തം പാത്രം തുറന്നു ചപ്പാത്തി സബ്ജി ..ആത്മഹത്യ കുറിപ്പെഴുതി ജനലിലൂടെ താഴേയ്ക്ക് ചാടി ..
മൂന്ന് പേരുടെയും ശേഷക്രിയയ്ക്ക് ശേഷം അവരുടെ ഭാര്യമാര്‍ പരസ്പരം കണ്ടു .ബംഗാളിയുടെ ഭാര്യ പറഞ്ഞു ബംഗാളികള്‍ക്ക് ഏറ്റവും പ്രിയപെട്ടതാണ് ചോറും മീന്‍ കരിയുമെന്ന് കരുതിയാണ് അത് കൊടുത്തു വിട്ടിരുന്നത് ഒരു പ്രാവശ്യം പറഞ്ഞിരുന്നെങ്കില്‍ ഭക്ഷണം മാറ്റി കൊടുത്ത് അയയ്ക്കുമായിരുന്നു ഒരു വാക്ക് പോലും പറയാതെ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല ...
അയ്യരുടെ ഭാര്യയും അയ്യര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമാണെന്ന് കരുതിയാണ് ഇഡലി സാംബാര്‍ കൊടുത്തിരുന്നത് പറഞ്ഞിരുന്നെങ്കില്‍ മറ്റെന്തങ്കിലും ഉണ്ടാക്കി നല്‍കുമായിരുന്നു എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു .
സര്‍ദാര്‍ജിയുടെ ഭാര്യ ഒന്നും മനസ്സിലാകാത്ത മട്ടില്‍ ഇരിക്കുകയായിരുന്നു ..
സര്‍ദാര്‍ജി തന്നെയാണ് സ്വന്തം ഭക്ഷണം പാകം ചെയ്തിരുന്നത് അദ്ദേഹത്തിന് അത് ഇഷ്ടമല്ലെങ്കില്‍ മാറ്റെന്തെങ്കിലും ഉണ്ടാക്കിയാല്‍ പോരായിരുന്നോ എന്ന് അവര്‍ ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു
Subscribe to:
Posts (Atom)